Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്‍റായി ജോക്കോ വിദോദോ അധികാരമേറ്റു. കഴിഞ്ഞ ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജൊക്കോ 53 ശതമാനം വോട്ടു നേടിയിരുന്നു. വിദാദോ വിജയം അവകാശപ്പെട്ട് രംഗത്ത് വന്ന ഉടനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥി പ്രാബോ സുബിയാന്റോ മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ, വ്യവസായ,സൈനിക മണ്ഡലങ്ങളില്‍ ആഘോഷിക്കപ്പെടാതെ പ്രസിഡന്‍റ് സ്ഥാനത്തത്തെുന്ന ആദ്യ വ്യക്തിയാണ് ജൊക്കോ. പി.ഡി.ഐപി പാര്‍ട്ടിയിലൂടെയാണ് 53കാരനായ ജൊക്കോ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 19 കോടി വോട്ടര്‍മാരുള്ള ഇന്തോനേഷ്യയില്‍ 11 ശതമാനം പേരും കന്നിവോട്ടര്‍മാരായിരുന്നു. 30 വയസ്സിന് താഴെയുള്ളവരുടെ വോട്ടുകള്‍ നിര്‍ണ്ണായകമായതും ജോക്കോവിയെ പിന്തുണച്ചു.
Leave a Reply