Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഒളിവിൽ നിന്നിരുന്ന ജോസ് തെറ്റയില്‍ എം.എല്‍.എ പുറത്തു വന്നു.കൊച്ചിയില്‍ അഭിഭാഷകനെ കാണാനാണ് 13 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷംതെറ്റയില്‍ പുറത്തിറങ്ങിയത്. വൈകുന്നേരം 6.45 ഓടെയാണ് അദ്ദേഹം അഭിഭാഷകനായ എം.കെ ദാമോദരന്‍റെഓഫീസിലെത്തിയത്. താന്‍ ഒളിവില്‍ പോയില്ല അങ്കമാലിയില്‍ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി ഓഫീസിലേക്ക് കയറിയത്.
ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് അതേക്കുറിച്ച് പുറത്തു വിശദീകരിക്കുന്നത് ശരിയല്ല. എല്ലാ കാര്യങ്ങളും കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്. കോടതിയില്‍ പറഞ്ഞതു മാത്രമേ ജനങ്ങളോടു പറയാനുള്ളൂ എന്നും തെറ്റയില്‍ പറഞ്ഞു. പരാതിക്കാരിയെ അറിയുമോ എന്ന ചോദ്യത്തിന് 2006 മുതല്‍ അറിയാമെന്നും തന്‍റെ നാട്ടിലെ ഒരു വോട്ടറെ എങ്ങനെയറിയാമെന്ന് ചോദിക്കരുതെന്നുമായിരുന്നു മറുപടി. പരാതിക്കാരിയുമായി മകന് വിവാഹം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply