Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ മകൻ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാരം നടക്കും. കുറച്ച് നാളുകളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ഡി ശ്രീദേവി 1984ല്‍ ആണ് ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിക്കപ്പെട്ടു. 1992ല്‍ കുടുംബ കോടതി ജഡ്ജിയായും 1997 ൽ കേരള ഹൈക്കോടതി ജഡ്ജിയായും തിരഞ്ഞെടുക്കപ്പെട്ടു.പിന്നീട് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്നും 2002ല്‍ വിരമിച്ചു. അതിനു ശേഷം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് ശ്രീദേവിയെ തിരഞ്ഞെടുത്തു. 2012 വരെയായാരുന്നു വനിതാ കമ്മീഷനിലെ സേവനം. സാമൂഹ്യ സേവന രംഗത്തെ മികച്ച സാന്നിധ്യമായതിന് അക്കാമ്മ ചെറിയാന്‍ പുരസ്‌ക്കാരത്തിനും ജസ്റ്റിസ് ശ്രീദേവി അർഹയായിട്ടുണ്ട്.പ്രമുഖ അഭിഭാഷകന്‍ യു ബാലാജിയാണ് ശ്രീദേവിയുടെ ഭർത്താവ്. മകൻ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ബസന്ത് ബാലാജിയാണ്.
Leave a Reply