Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:35 am

Menu

Published on March 10, 2015 at 9:52 am

‘ഗാന്ധിജി ബ്രിട്ടീഷ് ഏജന്‍റ്’ – ജസ്റ്റിസ് മാർകണ്ഡേയ കട്ജു

justice-katju-does-again-says-mahatma-gandhi-was-british-agent

ന്യൂഡൽഹി: മഹാത്മാഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർകണ്ഡേയ കട്ജു.ഗാന്ധിജി ബ്രിട്ടീഷുകാരുടെ എജന്‍റായിരുന്നുവെന്ന്  കട്ജു പറഞ്ഞു .തന്‍െറ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്‍റെ പരാമർശം. ബ്രിട്ടീഷുകാരുടെ നയങ്ങളാണു ഗാന്ധി പിന്തുടര്‍ന്നത്. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമായതെന്നും കട്ജു വിമർശിച്ചു.  ഗാന്ധിജി എല്ലായ്പോഴും മതമാണ് പ്രസംഗിച്ചിരുന്നത്. ഹിന്ദു മതത്തെ കുറിച്ചാണ് ഗാന്ധിജി തുടരെ സംസാരിച്ചത്. രാമരാജ്യം, ഗോരക്ഷ, ബ്രഹ്മചര്യം, ജാതി സമ്പ്രദായം തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഗാന്ധിജി അവതരിപ്പിച്ചു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഗാന്ധിജി പറയുന്നതിനോട് യാഥാസ്ഥിക മുസ്ലിങ്ങള്‍ക്ക് എതിര്‍പ്പുണ്ടായി. ഇതിനാല്‍ അവര്‍ മുസ്ലിം ലീഗ് പോലുള്ള പാര്‍ട്ടികളിലേക്ക് ആകൃഷ്ടരായി.ഇത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തെ സഹായിക്കുന്നതല്ലെയന്നും കട്ജു ആരോപിച്ചു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്‌ളവസമരങ്ങൾ ആരംഭിച്ചത്. ചന്ദ്രശേഖർ ആസാദ്, അഷ്ഫാഖുല്ല, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവർ ഇതിന്റെ മുന്നണിപോരാളികളായിരുന്നു. എന്നാൽ സത്യാഗ്രഹസമരം എന്ന അസംബന്ധമായ പുതിയ രീതി കൊണ്ടുവന്ന് ഈ വിപ്‌ളവ സമരങ്ങളുടെ വീര്യം ഗാന്ധിജി കുറച്ചു. ഇത് ബ്രിട്ടീഷുകാരെ സഹായിച്ചെന്നും കട്ജു കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News