Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണവുമായി എം.എൽ.എ കെ.ബി.ഗണേഷ്കുമാർ രംഗത്ത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടക്കുന്നുവെന്ന് ഗണേഷ് നിയമസഭയില്‍ ആരോപിച്ചു. മറ്റൊരു മന്ത്രിയും അഴിമതിക്കാരനാണെന്നും ഇതിനെല്ലാം തന്റെ പക്കൽ തെളിവുണ്ടെന്നും ഗണേഷ് പറഞ്ഞു. നിയമസഭയിൽ ഒരു ഫയൽ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.മൂന്ന് മന്ത്രിമാരാണ് അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്. മൂന്ന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരുകൾ ഗണേഷ് എടുത്തു പറഞ്ഞു. നസറുദ്ദീൻ, അബ്ദുൾ റാഷിദ്, അബ്ദുൾ റഹീം എന്നിവരുടെ പേരാണ് ഗണേഷ് പറഞ്ഞത്. കൂടുതൽ പേരുടെ പേരുകൾ വെളിപ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് താൻ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. ആരോപണത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ വാർത്താ സമ്മേളനത്തിലൂടെ അറിയിക്കും. തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് പറഞ്ഞ ഗണേഷ് താനൊരു യു.ഡി.എഫുകാരനാണെന്നും കയ്യാലപ്പുറത്തല്ലെന്നും കൂട്ടിച്ചേർത്തു.ഗണേഷിന്റെ ആരോപണത്തെ തുടർന്ന് സഭയിൽ ഭരണപക്ഷം ബഹളം വച്ചു. പ്രതിപക്ഷം ഗണേഷിനെ പിന്തുണച്ചു. ഗണേഷ് പറഞ്ഞ കാര്യം ഗൗരവമുള്ളതാണെന്നും അത് നിയമസഭാ കമ്മിറ്റി അന്വേഷിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സഭയൽ ചോദിച്ചു.എന്നാൽ ഗണേഷിന്റെ ആരോപണത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് തള്ളി. ഗണേഷിന്റെ നടപടി ചട്ട വിരുദ്ധമാണെന്നും സഭയിൽ പ്രേതം ആവാഹിച്ചതു പോലെയാണ് ഗണേഷ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു. സ്പീക്കർക്ക് എഴുതി നൽകാതെയാണ് ഗണേഷ് ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എഴുതി നൽകാതെ ആരോപണം ഉന്നയിച്ചത് ചട്ടവിരുദ്ധമാണെന്ന് സഭാ ചെയർ പറഞ്ഞു. മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ആരോപണങ്ങൾ എഴുതി നൽകേണ്ടതായിരുന്നെന്നും ചെയർ വ്യക്തമാക്കി.
Leave a Reply