Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 2:46 pm

Menu

Published on February 7, 2014 at 1:55 pm

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു

k-k-rama-hunger-strike-ended

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  സെക്രട്ടേറിയറ്റിന്  മുൻപിൽ ടി.പി.യുടെ ഭാര്യ  കെ.കെ രമ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ്‌ സമരം അവസാനിപ്പിച്ചത്. മന്ത്രിസഭായോഗത്തിലെ തീരുമാനം അറിഞ്ഞ ശേഷം ആര്‍.എം.പി നേതാക്കളുടെ യോഗത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.രമയുടെ വികാരം മനസ്സിലാക്കുന്നതായും സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതിന്റെ ഉറപ്പിലാണ്  സമരം അവസാനിപ്പിക്കുന്നതെന്ന് ആർ.എം.പി അറിയിച്ചു.സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് സിബിഐ അന്വേഷണം വൈകുന്നതെന്നും ഉടൻ തന്നെ സി.ബി.ഐ അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News