Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:40 am

Menu

Published on September 18, 2017 at 12:20 pm

വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നതിന് കാരണം; ശ്രദ്ധേയമായി കല ഷിബുവിന്റെ പോസ്റ്റ്

kala-shibu-post-about-extramarital-affairs

ഇന്ന് ഒട്ടുമിക്ക വിവാഹ ബന്ധങ്ങളും തകരുന്നതില്‍ കുടുംബപരമായ പ്രശ്‌നങ്ങളെക്കാള്‍ വിവാഹേതര ബന്ധങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. വിവാഹേതര ബന്ധങ്ങള്‍ എന്തുകൊണ്ട് കൂടുന്നു, എന്ത് കിട്ടുന്നു ഇത്തരം ബന്ധങ്ങള്‍ കൊണ്ട്, ഇതിന്റെ അവസാനം എന്ത് നേടുന്നു തുടങ്ങിയ ഏറെ കാലികപ്രസക്തമായ ഈ വിഷയത്തില്‍ സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതിയ ഫേസ്ബുക് പോസ്റ്റ് വളരെ ശ്രദ്ധേയമാകുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

‘സത്യത്തില്‍ ഇപ്പോള്‍ കുടുംബ പ്രശ്‌നങ്ങളെക്കാള്‍, വരുന്നത് വിവാഹേതര ബന്ധങ്ങള്‍ടെ കൗണ്‍സിലിങ് ആണെന്ന് പറയാം…..
മിക്ക ദിവസങ്ങളിലും ഒരു കോള്‍ എങ്കിലും എത്തും…
എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തം ആണ്…
കണ്ടു, കേട്ട്, മനസ്സിലാക്കിയ വസ്തുത എന്തെന്നാല്‍..
വിവാഹ ജീവിതത്തേക്കാള്‍ പിരിമുറുക്കങ്ങള്‍ ഇത്തരം ബന്ധങ്ങളില്‍ ഉണ്ട്..,

തുടക്കത്തില്‍ അനുഭവിക്കുന്ന അത്യുജ്ജ്വല സന്തോഷങ്ങളുടെ തിരയിളക്കം ഒന്ന് കെട്ടടങ്ങി കഴിയുമ്‌ബോള്‍ മുതല്‍..!
ആത്മാര്‍ത്ഥതയോടെ ബന്ധം സ്വീകരിച്ചവര്‍ ആണേല്‍ ആ നേരങ്ങളില്‍ വിഷാദരോഗവും ആത്മഹത്യ പ്രവണതയും ,ശക്തമാണ്..
തിരിച്ചറിവാകാം മടുപ്പാകാം ,

വിവാഹേതര ബന്ധത്തിന് ആയുസ്സു അത്ര കൂടുതല്‍ അല്ല…
ദാമ്പത്യത്തിലേക്ക് തിരിച്ചു കേറിയാലും ഇല്ലേലും ,
ഭൂരിപക്ഷം ബന്ധങ്ങളുടെയും പരമാവധി കാലയളവ് നാലോ അഞ്ചോ വര്‍ഷം ആയിട്ടാണ് കാണുന്നത്…
ചുരുക്കം ചിലത് ,
കടിച്ചു പിടിച്ചു മുന്നോട്ടു കൊണ്ട് പോകും..

പങ്കാളിയില്‍ നിന്നും തന്നിലേക്ക് എത്തിയ ആള്‍ക്ക് തന്നില്‍ നിന്നും മറ്റൊരാളിലേക്ക് എത്താനുള്ള മനസ്സ് ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം…
എന്നിരുന്നാലും മനസ്സാണ്…
ചതിയില്‍ പിന്നെ വഞ്ചന എന്ന മനസ്സിലാക്കല്‍ ഉള്ളുരുക്കം കൂട്ടും…

എന്ത് കൊണ്ട് , ദമ്പതികള്‍ വിവാഹത്തിന് പുറത്തു മറ്റൊരു ബന്ധം തേടുന്നു എന്നതിന് പല കാരണങ്ങള്‍ ഉണ്ട്..
എല്ലാം ശാരീരികം ആകണമെന്നില്ല…
എന്നാല്‍ അതൊരു മുഖ്യ കാരണം തന്നെ ആണ്..
പുതുമ തേടി പോകുന്നവര്‍
സാഹചര്യങ്ങളില്‍ അടിമ പെടുന്നവര്‍

പണം തട്ടിപ്പിന് വേണ്ടി ഉണ്ടാക്കുന്ന ബന്ധങ്ങള്‍ കൂടുതല്‍ ..
ഒരു ജോലിയും ചെയ്യാതെ അലസരായി ജീവിക്കുന്ന പുരുഷന്മാര്‍ കണ്ടെത്തുന്ന ഒരു വഴിയാണ്,
കാശുള്ള വീട്ടിലെ സ്ത്രീകളുമായി ഉള്ള ബന്ധം..
തിരിച്ചും ഉണ്ട്..

കൗമാര പ്രായക്കാരായ കുട്ടികള്‍ പ്രണയം ഉണ്ടോ എന്ന് ചോദിക്കുന്ന ലാഘവത്തില്‍ എനിക്കൊരു ബന്ധം ഉണ്ടെന്നു തുറന്നു പറയാന്‍ ധൈര്യമുള്ളവരാണ് അധികവും..
യഥാര്‍ത്ഥ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം..
നഷ്ടപ്പെട്ടു തുടങ്ങുന്ന നിറമുള്ള ദിനങ്ങളെ തിരിച്ചു കൊണ്ട് വരാന്‍ ഒരു പോംവഴി

ഇതൊക്കെ ആണ് പലരുടെയും ന്യായങ്ങള്‍ ..
എന്നിരുന്നാലും വീണ്ടും പറയട്ടെ..
വിവാഹ ജീവിതത്തില്‍ ഉണ്ടാകുന്നു എന്ന് പറയുന്ന മടുപ്പു,
ഒരു ഘട്ടം കഴിഞ്ഞാല്‍ ഇതില്‍
അതിനേക്കാള്‍ ആഴത്തില്‍ ആണ്…..

മുകളില്‍ നിന്നുള്ള വീഴ്ച അസഹ്യവും!
നഷ്ടപ്പെട്ടു പോകുന്ന പരസ്പരബഹുമാനം ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ ഭയാനകം അല്ലെ…?
ഇത്തരം ഏത് കഥ കേട്ടാലും ,
മേഘമല്‍ഹാര്‍ എന്ന കമല്‍ സിനിമ ഓര്‍ക്കാറുണ്ട്…
നന്ദിതയും രാജീവും കഥാപാത്രങ്ങള്‍ എന്നു തോന്നാറില്ല…
വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും അതിജീവിച്ചവര്‍..

വേണ്ട എന്ന് തീരുമാനിച്ചിട്ടും പിന്നേം പിന്നേം വേണമെന്ന് തോന്നുന്ന ഇഷ്ടം നമ്മുക്ക് വേണ്ട എന്ന ഉറപ്പിച്ചു പിന്തിരിഞ്ഞു നടക്കാനൊരു മനസ്സ്…
എന്നും സൂക്ഷിക്കാന്‍ ഒരു മയിപ്പീലി ….
ആ നിമിഷങ്ങള്‍..
ജീവനുള്ള കാലം വരെ ഹൃദയത്തില്‍
പെറ്റുപെരുകുന്ന പ്രണയവും കരുതലും …
‘സുഖമുള്ള നോവും…!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News