Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:03 pm

Menu

Published on March 17, 2016 at 12:35 pm

കലാഭവന്‍ മണിയുടെ മരണം: ചാനൽ അവതാരകനും നടനുമായ തരികിട സാബുവിന് പങ്കുള്ളതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

kalabahvan-manis-death-social-media-posts-against-tharikida-sabu

ചാലക്കുടി: മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ചാനല്‍ അവതാരകനും സിനിമ നടനുമായ തരികിട സാബുവിന് ) പങ്കുളളതായി പോലീസിന് രഹസ്യ വിവരം ലഭിച്ച തായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം. കലാഭവന്‍ മണി മരിച്ച ദിവസം മദ്യപിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ജാഫര്‍ ഇടുക്കിയെ കൂടാതെ സാബുവും ഉണ്ടായിരുന്നു എന്നും സാബുവിന്റെ കയ്യിലുള്ള മദ്യം കഴിച്ചു എന്നും , ഈ മദ്യത്തില്‍ വിഷം കലര്‍ന്നിരുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രേചിരിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ അവരത് നിഷേധിച്ചിട്ടുണ്ട്.വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ചാനല്‍.മീഡിയ വണ്‍ ചാനലിന്റെ പേരിലാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.വാർത്തയുടെ വിശദാംശം ഇപ്രകാരമാണ്….

”കലാഭവന്‍ മണിയുടെ മരണത്തില്‍ ചാനല്‍ അവതാരകനും സിനിമ നടനുമായ തരികിട സാബുവിന് ( Take It Easy മഴവില്‍ മനോരമ) പങ്കുള്ളതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം രാത്രി നടന്‍ ജാഫര്‍ ഇടുക്കിയുടെ ഒപ്പം മണിയെ സന്ദര്‍ശിക്കാനെത്തിയവരുടെ കൂട്ടത്തില്‍ സാബുവും ഉണ്ടായിരുന്നു, സാബുവിന്റെ കൈവശമുണ്ടായിരുന്ന മദ്യമാണ് കലാഭവന്‍ മണി കഴിച്ചത്…. ഈ മദ്യത്തിലാണ് വിഷം കലര്‍ത്തിയിരുന്നത്” എന്ന തരത്തിലാണു വ്യാജ പ്രചാരണം.
തുടര്‍ന്ന് ”കലാഭവന്‍ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിരുന്ന സമയത്തോ, മണി മരിച്ചതറിഞ്ഞിട്ടോ ഒന്നു അന്വേഷിക്കുവാനോ, കാണുവാനോ സാബു എത്താതിരുന്നത് ഇയാളുടെ മേല്‍ കൂടുതല്‍ സംശയം ജനിപ്പിക്കുന്നു…. സാബു നിര്‍മ്മാണം നടത്താനിരുന്ന ഒരു സിനിമയുടെ സംവിധായകന്‍ പിന്മാറിയത് കലാഭവന്‍ മണി ഇടപെട്ടതിനാലാണെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു…. അതിന്റെ വൈരാഗ്യത്തില്‍ സാബു മണിയെ വക വരുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു…. മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ… സംഭവത്തിനു ശേഷം ബാംഗ്ലൂരിലേക്ക് കടന്ന തരികിട സാബു ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു…” ഈ രീതിയിലാണ് മെസേജ് പ്രചരിക്കുന്നത്.
അതേസമയം വാർത്ത പൂർണമായും തള്ളികൊണ്ട് സാബു തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. മണി മരിച്ചതിന്റെ തലേ ദിവസം താൻ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നും എന്നാല്‍ താന്‍ മദ്യമൊന്നും കൊണ്ടുപോയിരുന്നില്ലെന്നും സാബു പറഞ്ഞു. തന്റെ മുന്നില്‍ വച്ച് മണി മദ്യപിച്ചിട്ടില്ല. പിറ്റേ ദിവസം മാര്‍ ഇവാനിയസ് കോളജില്‍ ഒരു പരിപാടിയുള്ളതിനാല്‍ താന്‍ 11 മണിയോടെ അവിടെ നിന്നും പോന്നുവെന്നും അതിനുശേഷവും ജാഫര്‍ ഇടുക്കിയുള്‍പ്പെടെയുള്ളവര്‍ അവിടെയുണ്ടായിരുന്നുവെന്നും സാബു പറഞ്ഞു.വർത്തയ്ക്കെതിരെ സാബുവും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News