Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മണിയുടെ മരണം സ്വാഭാവീകമല്ലെന്ന കണ്ടെത്തിയ പുതിയ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ മെഥനോള്‍ എത്തിയിരുന്നതായി കണ്ടെത്തി. കേന്ദ്ര ലാബില്‍ നടത്തിയ രാസ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മരണ കാരണമാകാവുന്ന വിധത്തില്‍ മെഥനോള്‍ എത്തിയിരുന്നതായി കണ്ടെത്തിയിരിക്കുന്നത്.45 മില്ലിഗ്രാം മെഥനോളാണ് മണിയുടെ ശരീരത്തില്‍ എത്തിയിരുന്നതെന്ന് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികമാണിതെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.
കലാഭവന്‍ മണിയുടെ ആന്തരീകാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് തള്ളുകയും ചെയ്തിരുന്നു. മണിയുടെ ശരീരത്തില്‍ വിഷമദ്യത്തില്‍ കാണുന്നയിനം മെഥനോളിന്റെ അംശം കണ്ടെത്തിയിരുന്നു.ബിയര്‍ കഴിച്ചപ്പോള്‍ ഉണ്ടായ മെഥനോളിന്റെ സാന്നിധ്യമാണിത് എന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. ബിയര്‍ കഴിച്ചാല്‍ ഉണ്ടാകാവുന്നതിനേക്കാള്‍ കൂടിയ അളവിലാണ് മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ കേന്ദ്ര ലാബില്‍ കണ്ടെത്തിയിരിക്കുന്നത്.
മണിയുടെ മരണത്തിന് മെഥനോളിന്റെ അംശം കാരണമായതായാണ് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മണിയുടെ ആന്തരികാവയവങ്ങളില്‍ എങ്ങനെ മെഥനോള്‍ എത്തിയെന്നതാണ് ഇനി വ്യക്തമാകേണ്ടത്. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിന്റെ ഇരട്ടി അളവാണ് ഇപ്പോള്‍ മെഥനോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സ്വഭാവിക മരണത്തിനുള്ള സാധ്യത തള്ളിയിരിക്കുകയാണ് മെഡിക്കല്‍ സംഘം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു.
Leave a Reply