Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെയും മറ്റും പുറത്തുവരുന്നത്. ഇതില്‍ നടന്‍ കലാഭവന്‍ ഷാജോണിനെ ബന്ധപ്പെടുത്തിയും ഒരു വാര്‍ത്ത വന്നിരുന്നു.
കുഞ്ഞിക്കൂനന്‍ സിനിമയില്‍ നിന്ന് ഷാജോണിനെ ഒഴിവാക്കിയത് ദിലീപ് ആണെന്നായിരുന്നു പ്രചരണം. ദിലീപാണ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്ന പ്രചാരണത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ഷാജോണ്‍.
വീണുപോയ ഒരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്ന് ഷാജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയത് ദിലീപല്ലെന്നും ആ സിനിമയിലേക്ക് തന്റെ പേര് നിര്‍ദേശിച്ചതു തന്നെ ദിലീപാണെന്നും ഷാജോണ്‍ വ്യക്തമാക്കി.
കുഞ്ഞിക്കൂനനില്‍ അഭിനയിക്കാന്‍ താന്‍ പോകുകയും മേക്കപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ വേഷം തനിക്ക് ലഭിച്ചില്ല. അതിനു കാരണം ദിലീപായിരുന്നില്ല, ഷാജോണ്‍ കുറിച്ചു.
കലാഭവന്‍ ഷാജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്…………
‘വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്… പറയാന്‍ കാരണം, കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനലില്‍ അഭിനയിക്കാന്‍ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടന്‍ ആയിരുന്നില്ല ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങള്‍ വാര്‍ത്തകള്‍ ആക്കരുത്.’
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത………….
അന്തരിച്ച സംവിധായകന്‍ ശശിശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ വില്ലനായി ഷാജോണിനെയാണ് കണ്ടിരുന്നത്.
ഇതിനായി ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ഷാജോണ്‍ മേക്കപ്പ് വരെ ചെയ്തു. എന്നാല്‍ ദിലീപ് ലൊക്കേഷനില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി. ഷാജോണിനെ മാറ്റിയില്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്.
തന്റെ വില്ലനായി ഷാജോണ്‍ അഭിനയിച്ചാല്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നാണ് ഇതിന് കാരണമായി ദിലീപ് പറഞ്ഞത്. മേക്കപ്പ് മാന്‍ പട്ടണം റഷീദ് ഷാജോണിനെ വില്ലന്‍ ഗെറ്റപ്പില്‍ മേക്കപ്പ് ചെയ്ത ശേഷമായിരുന്നു ദിലീപ് ഇക്കാര്യം പറഞ്ഞത്. ഇതോടെ സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് ഷാജോണ്‍ ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നീട് ഈ വേഷത്തിലേക്ക് ദിലീപ് തന്നെയാണ് സായ്കുമാറിനെ കൊണ്ടുവന്നത്. ഒരുപക്ഷെ, ഈ വില്ലന്‍വേഷം അന്ന് ഷോജോണിനു ലഭിച്ചിരുന്നെങ്കില്‍ കരിയറില്‍ മുന്‍പേ തന്നെ ഷാജോണ്‍ എന്ന വില്ലന്‍ നടന്‍ ശ്രദ്ധനേടിയേനെ.
Leave a Reply