Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:59 pm

Menu

Published on July 14, 2017 at 3:14 pm

ആക്രമിക്കപ്പെട്ട നടിയുടെ പേരുപറഞ്ഞു; അജുവിന് പിന്നാലെ പുലിവാലു പിടിച്ച് കമല്‍ഹാസനും

kamal-haasan-actress-attack-women-commission-notice

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്.

നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. പേര് പറയുന്നത് നിയമവിരുദ്ധല്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചിരുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ അദ്ദേഹത്തിന് മാധ്യമപ്രവര്‍ത്തകര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

എന്നാല്‍ അവരുടെ പേര് പുറത്തുപറയുന്നതില്‍ തെറ്റില്ലെന്നും എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നുമായിരുന്നു കമല്‍ഹാസന്റെ മറുപടി. അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

നടിയുടെ കാര്യം മാത്രമല്ല, സമൂഹത്തില്‍ നമ്മുടെ ചുറ്റുപാടും നില്‍ക്കുന്ന സ്ത്രീകളും തനിക്കു പ്രധാനപ്പെട്ടവരാണ്. അവര്‍ക്ക് എന്തെങ്കിലും പറ്റാന്‍ താന്‍ അനുവദിക്കില്ല. അതു നമ്മുടെ കടമയാണ്. അഭിനേത്രി ആയതുകൊണ്ടു മാത്രമല്ല അവരെ പിന്തുണയ്ക്കുന്നതെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

എല്ലാവരും സുരക്ഷിതമായി പുറത്തുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആത്മാഭിമാനമുള്ള പുരുഷന്‍മാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്നേ കരുതുകയുള്ളൂവെന്നും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

തമിഴ് ടെലിവിഷനില്‍ കമല്‍ അവതരിപ്പിക്കുന്ന ബിഗ്‌ബോസ് ഷോയെക്കുറിച്ചുള്ള ഹിന്ദു സംഘടനയുടെ പരാതിയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു കമലിന്റെ പ്രതികരണം.

എന്നാല്‍ ഇതിനു പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. നേരത്തെ നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചതിന് നടന്‍ അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം അജുവിനെ മൊഴിയെടുക്കാനായി കളമശേരി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അദ്ദേഹത്തിന്റെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News