Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: കാനം രാജേന്ദ്രനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.കോട്ടയത്ത് ചേര്‍ന്ന ഇരുപത്തിരണ്ടാമത് സംസ്ഥാനസമ്മേളനമാണ് കാനത്തിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെക്രട്ടറിയാവാൻ കെ.ഇ ഇസ്മയിൽ രംഗത്തെത്തിയെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് അവസാന നിമിഷം അദ്ദേഹം പിൻമാറുകയായിരുന്നു. 89 അംഗ സംസ്ഥാന കൗണ്‍സിലിന് അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ സിപിഐയുടെ ദേശീയ നിര്‍വാഹക സമിതി അംഗവും ഐഐടിയുസി സംസ്ഥാന പ്രസിഡണ്ടുമാണ് 64കാരനായ കാനം രാജേന്ദ്രന്‍.കേന്ദ്ര നേതൃത്വമാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ജില്ലാ കമ്മിറ്റികളില്‍ ഉള്ള സ്വാധീനം ഉയര്‍ത്തിയായിരുന്നു ഇസ്മയില്‍ മത്സര രംഗത്ത് എത്തിയിരുന്നത്.നേരത്തെ സി.കെ ചന്ദ്രപ്പന്റെ നിര്യാണ ശേഷം സി. ദിവാകരനും കാനവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സമവായ സ്ഥാനാര്‍ത്ഥിയെന്ന നിലക്ക് പന്ന്യന്‍ രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കാനം രാജേന്ദ്രനും കേന്ദ്രനേതൃത്വത്തിന്റെ നോമിനിയായി സി. ദിവാകരനും മത്സരരംഗത്തെത്തിയപ്പോള്‍ കാനം പിന്‍വാങ്ങുകയും പകരം സമവായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രനെ രംഗത്തിറക്കുകയുമായിരുന്നു.
Leave a Reply