Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് ഉപാധികളോടെ ആറുമാസത്തേക്ക് ഇടക്കാല ജാമ്യം.ജാമ്യത്തുകയായി പതിനായിരം രൂപ കെട്ടിവെക്കണം. ആറു മാസത്തേക്ക് അന്വേഷണവുമായി സഹകരിക്കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ റാണി നിർദേശം നൽകി. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.കോടതിയില്‍ കെട്ടിവെയ്ക്കാനുള്ള ജാമ്യത്തുക ജെഎന്‍യുവിലെ അധ്യാപകര്‍ നല്‍കി. ഇതോടെ 18 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് കന്നയ്യ കുമാര്‍ മോചിതനാവുന്നത്. മോചിതനായ കന്നയ്യ നേരെ പോവുക ജെഎന്‍യുവിലേക്കാണ്.
കന്നയ്യകുമാറിന് ജാമ്യം നല്‍കരുതെന്ന് വാദിച്ച ഡല്‍ഹി പൊലീനോട് രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോയെന്ന് കോടതി പൊലിസിനോട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിര്‍ത്ത് പൊലീസ് മുന്നോട്ടുവെച്ച വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.
അതേ സമയം ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉണ്ടായിരുന്നു. 23 പേജ് നീണ്ട് നില്‍ക്കുന്ന വിധിയാണ് കനയ്യ കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നത്. പൊലീസ് സമര്‍പ്പിച്ച രേഖകളില്‍ നിന്നും, കനയ്യ അടക്കമുള്ള ചില ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ദേശ വിരുദ്ധ മനോഭാവം വ്യക്തമാണെന്നും ജെഎന്‍യു യൂണിയന്‍ പ്രസിഡന്റെന്ന നിലയില്‍ ക്യാമ്പസില്‍ നടന്നിട്ടുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനയ്യ കുമാര്‍ ഉത്തരവാദിയാണെന്നും കോടതി നിരീക്ഷിച്ചു
രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ച് കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്, ജെഎന്‍യു ക്യാമ്പസിലെ സൌകര്യപ്രദമായ അന്തരീക്ഷത്തില്‍ തങ്ങളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന ഓര്‍മ ഉണ്ടാകണം തുടങ്ങിയവയായിരുന്നു വിധി പകര്‍പ്പിലെ പരാമര്‍ശങ്ങള്‍
അറസ്റ്റ് ചെയ്ത് ഇത്രയും ദിവസമായിട്ടും കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിനു കഴിഞ്ഞില്ലെന്ന് കനയ്യ കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലീസും കനയ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കനയ്യ കുമാറിന് അനുകൂലമായ നിലപാടെടുത്തിരുന്നു.രാജ്യദ്രോഹ കുറ്റം ആരോപിച്ച് ജെഎന്‍യു ക്യാമ്പസില്‍ കയറിയാണ് പൊസ് കന്നയ്യയെ അറസ്റ്റ് ചെയ്തിരുന്നത്.
Leave a Reply