Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: കാവേരി നദിയില്‍ അണക്കെട്ട് നിര്‍മാണം തടസ്സപ്പെടുത്തുന്നതിനെതിരെ കര്‍ണാടകയില്‍ പ്രദേശിക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, വ്യാപാരി അസോസിയേഷനുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ബസ് സര്‍വിസുകള്‍ ഭാഗികമായി തടസ്സപ്പെടും. മേക്കേദാട്ടുവിലെ നിര്‍ദിഷ്ട അണക്കെട്ടിനെതിരെ തിമഴ്നാട്ടില്‍ പ്രതിഷേധം ശക്തമായതോടെയാണ് അണക്കെട്ടിനെ പിന്തുണച്ച് കന്നഡ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. അണക്കെട്ടിന്‍റെ ശിലാസ്ഥാപനം ഒരു മാസത്തിനകം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കടകമ്പോളങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്കൂളുകള്‍, കോളജുകള്‍, മാളുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞുകിടക്കും. അവശ്യസേവനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Leave a Reply