Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു : ദേശീയ ഗാനം നടക്കുന്ന സമയത്ത് കർണാടക ഗവർണർ വേദിയില്‍ നിന്നും ഇറങ്ങിപ്പോയത് വിവാദമാകുന്നു. രാജ്ഭവനില്‍ ചൊവ്വാഴ്ച നടന്ന ഔദ്യോഗീക ചടങ്ങിനിടയിലായിരുന്നു സംഭവം.കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയാണ് വിവാദത്തിലകപ്പെട്ടത്. കർണാടക ഹൈക്കോടതി ജഡ്ജായി ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാന് സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു അദ്ദേഹം.ദേശീയ ഗാനം ആരംഭിച്ചതോടെ വേദിയിലും സദസിലും ഇരിക്കുന്നവരെല്ലാം എഴുന്നേറ്റു നിന്നു. എന്നാല്‍ ഗവര്‍ണര്‍ മാത്രം ഒന്നും സംഭവിക്കാത്തതുപോലെ സ്‌റ്റേജില്‍ നിന്നും ഇറങ്ങിപ്പോയി. എന്നാല്‍ കൂടെയുണ്ടായിരുന്ന അംഗരക്ഷകരില്‍ ഒരാള്‍ ഓര്‍മിപ്പിച്ചതിനെ തുടര്‍ന്ന്, വാല തിരികെ വേദിയിലേയ്ക്ക് കയറുകയായിരുന്നു. സംഭവത്തിൽ രാജ്ഭവൻ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ ഗവർണർ ദേശീയഗാനത്തെ അവഹേളിക്കുന്ന രംഗങ്ങൾ ചാനലുകൾ സംപ്രേക്ഷണം ചെയ്തതോടെയാണ് വിവദമായത്.
–
–
Leave a Reply