Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 10:57 pm

Menu

Published on May 23, 2018 at 9:59 am

കർണാടകയിൽ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കും

karnataka-oath-taking-ceremony-today

ബ‌െംഗളൂരു∙ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ കർണാടകയിൽ ജനതാദൾ സെക്കുലർ – കോൺഗ്രസ് സർക്കാർ ഇന്ന് അധികാരത്തിലേറും. കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയും ഇന്നു വൈകിട്ട് 4.30നു സത്യപ്രതിജ്ഞ ചെയ്യും.

വിധാൻ സൗധയ്ക്കു മുൻപിലെ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങു സാക്ഷാൽ ബിജെപി വിരുദ്ധ ചേരിയുടെ ശക്തിപ്രകടനം കൂടിയാകും ചടങ്ങിൽ കോൺഗ്രസ്, ബിഎസ്പി, സിപിഎം, എഎപി തുടങ്ങി ബിജെപി വിരുദ്ധപാർട്ടികളിലെ നേതാക്കൾ പങ്കെടുക്കും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ (കേരളം), മമതാ ബാനർജി (ബംഗാൾ), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), ചന്ദ്രബാബു നായിഡു (ആന്ധ്ര പ്രദേശ്), യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ തുടങ്ങിയവരാണ് പങ്കെടുക്കുക.

എന്നാൽ ഇന്ന് മുഖ്യമന്ത്രിയും , ഉപമുഖ്യമന്ത്രിയും മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ. കോൺഗ്രസിന് 22 മന്ത്രിസ്ഥാനവും ജനതാദളി(എസ്)നു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുമെന്നാണു ധാരണയെങ്കിലും ഇവരുടെ സത്യപ്രതിജ്ഞ പിന്നീടാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News