Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:33 am

Menu

Published on September 22, 2017 at 4:15 pm

കറുത്ത വാവു ദിവസം ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല

karutha-vavu-and-traditions

കറുത്ത വാവും വെളുത്ത വാവും എല്ലാ മാസവും ഉണ്ടാകുന്നതാണ്. വെളുത്ത വാവു ദിവസം പൂര്‍ണചന്ദ്രനെ കാണാം. കറുത്ത വാവു ദിവസം രാത്രി ആകാശത്തു ചന്ദ്രനെ കാണുകയില്ല.

ഇതിനാല്‍ കറുത്ത വാവു വരുന്ന ദിവസം ശുഭകര്‍മങ്ങളൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. കറുത്ത വാവിന്റെ സമയത്തും അതിനു തൊട്ടു മുന്‍പും പിന്‍പും ശുഭകാര്യങ്ങള്‍ പാടില്ലെന്നാണ് ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നത്. ഈ സമയങ്ങളില്‍ സ്ഥിരകരണം എന്ന ദോഷമുണ്ട്. സ്ഥിരകരണങ്ങള്‍ എല്ലാ ശുഭകാര്യങ്ങള്‍ക്കും ഒഴിവാക്കേണ്ടവയാണ്.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങള്‍ കറുത്ത വാവു ദിവസം വെക്കുന്നത് നല്ലതല്ല എങ്കിലും പിതൃകര്‍മങ്ങള്‍ക്ക് ഏറ്റവും നല്ല ദിവസമാണ് അമാവാസി അഥവാ കറുത്ത വാവ്. ചന്ദ്രനില്‍ പരേതാത്മാക്കള്‍ അധിവസിക്കുന്ന ഭാഗം ഭൂമിക്കു നേരെ വരുന്ന ദിവസമാണു കറുത്ത വാവ് എന്നാണു സങ്കല്‍പം. അതുകൊണ്ടാണ് കറുത്ത വാവ് വരുന്ന ദിവസം ബലിയിടുന്നതിനും മറ്റു പിതൃകര്‍മങ്ങള്‍ക്കും ഉത്തമമായി ആചരിക്കുന്നത്.

കര്‍ക്കടകമാസത്തിലെ കറുത്ത വാവ് ഏറെ പ്രാധാന്യമുള്ളതാണ്. പിതൃക്കളോടുള്ള കടമ നിറവേറ്റാന്‍ ഏറ്റവും അനുയോജ്യമായ ദിനമാണിത്. മണ്‍മറഞ്ഞവരുടെ ആത്മശാന്തിക്കായി ബലികര്‍മങ്ങള്‍ നടത്തുന്ന പുണ്യദിനം.

ദക്ഷിണായന പുണ്യകാലത്തിലെ പ്രഥമ അമാവാസി ദിനമായ ഈ ദിവസം പിതൃയാനത്തിന്റെ പ്രവേശന കവാടമാണ്. കര്‍ക്കടകവാവ് പിതൃകര്‍മങ്ങള്‍ക്ക് വിശിഷ്ടദിനമായി കരുതിപോരുന്നത് ഈ കാരണം കൊണ്ടാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News