Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:00 pm

Menu

Published on June 27, 2016 at 9:14 am

കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

kavalam-narayana-panicker-passes-away

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ () അന്തരിച്ചു. വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയില് ആയിരുന്നു അന്ത്യം. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപണിക്കർ‍. മലയാളത്തിന്‍റെ തനത് നാടകവേദി സമ്പ്രദായത്തിന് തുടക്കം കുറിച്ചു. നാടകകൃത്ത്, കവി, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ നാടക ചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2007-ൽ പത്മഭൂഷൻ പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചു.
1968ൽ ആലപ്പുഴ ജില്ലയിലെ ചാലയിൽ കുടുംബാംഗമായാണ് കാവാലം ജനിച്ചത്. അഭിഭാഷകനായിരുന്നുവെങ്കിലും പിന്നീട് നാടകത്തിലേക്ക് കടക്കുകയായിരുന്നു. 26 ഓളം നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. രതി നിർവേദം എന്ന ചിത്രത്തിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം നാൽപ്പതോളം സിനിമകളിൽ ഗാനം രചിച്ചിട്ടുണ്ട്. 1978ലും 1982ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം ലഭിച്ചു.
അവനവൻ കടമ്പ, സാക്ഷി (1968), തിരുവാഴിത്താൻ (1969),ജാബാലാ സത്യകാമൻ (1970), ദൈവത്താർ (1976),അവനവൻ കടമ്പ (1978), കരിംകുട്ടി (1985), നാടക ചക്രം(1979), കൈക്കുറ്റപ്പാട് (1993), ഒറ്റയാൻ എന്നിവ പ്രധാന നാടകങ്ങളാണ്.
ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News