Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി. ജയിലിനുള്ളില്‍ ഇരുപത് മിനിറ്റോളം ഇവര്‍ ദിലീപിനൊപ്പം ചിലവിട്ടു.
കാവ്യയുടെ പിതാവ് മാധവന്‍, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും ദിലീപിനെ കാണാനെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈമാസം 16 വരെ നീട്ടിയിരുന്നു.
കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് പിടിയിലാവും മുന്‍പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍.
Leave a Reply