Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടി. ഒരാഴ്ചയ്ക്കകം വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി.
അന്വേഷണം പക്ഷപാതപരമാണെന്നും തനിക്കെതിരെ അന്വേഷണ സംഘം പ്രവര്‍ത്തിക്കുകയാണെന്നും ആരോപിച്ചാണ് കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയും ക്രിമിനലുമായ പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിയ്‌ക്കെതിരായ പ്രസ്താവനകള്‍ നടത്താന്‍ അനുവദിച്ചത് ഇതിന് ഉദാഹരണമായി കാവ്യ ചൂണ്ടിക്കാട്ടുന്നു. തന്നെ അപമാനിക്കാനും പീഡിപ്പിക്കാനുമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നതെന്നും അവര്‍ പറയുന്നു.
അതേസമയം കാവ്യയെ കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യ സാക്ഷിയാണോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Leave a Reply