Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:33 am

Menu

Published on July 26, 2017 at 12:46 pm

ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്തായിരുന്നു, പിന്നീട് അകന്നു: കാവ്യാ മാധവന്‍

kavya-madhavan-on-actress-who-is-been-attacked

ആലുവ: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയും താനും സൗഹൃദത്തിലായിരുന്നെന്നും വിദേശത്തെ സ്റ്റേജ് ഷോയ്ക്ക് ശേഷം അകല്‍ച്ചയിലാകുകയായിരുന്നെന്നും നടി കാവ്യാ മാധവന്റെ മൊഴി. കഴിഞ്ഞദിവസം നടന്ന മൊഴിയെടുക്കലില്‍ അന്വേഷണ സംഘത്തോടാണ് നടിയുമായുള്ള അടുപ്പവും അകല്‍ച്ചയും കാവ്യ തുറന്നു പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദം ഇല്ലാതായതിന്റെ കാരണമാണ് പൊലീസ് സംഘം ആദ്യം ചോദിച്ചറിഞ്ഞത്. നടിയുമായി പതിനാലുവര്‍ഷത്തെ പരിചയമുണ്ടെന്നും സിനിമയിലെ മറ്റു സഹപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും കാവ്യ മറുപടി നല്‍കി. എന്നാല്‍, പീന്നീട് അകന്നു. വ്യക്തിപരമായ ചില കാരണങ്ങളായിരുന്നു ഇതിനു പിന്നിലെന്നും കാവ്യ മറുപടി നല്‍കി.

ഇതു സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിന് കാവ്യ തയ്യാറായില്ലെന്നാണ് സൂചന. എന്നു മുതലാണ് അകല്‍ച്ച ആരംഭിച്ചതെന്ന ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയില്ലെങ്കിലും പൊലീസ് ചില ഉപചോദ്യങ്ങള്‍ ചോദിച്ചതോടെ ഒരു വിദേശ ഷോയ്ക്കുശേഷമാണ് ബന്ധം വഷളാകുന്നതെന്നും അതിനുശേഷം ഒരു തവണ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും കാവ്യ മറുപടി നല്‍കി.

ക്വട്ടേഷനെക്കുറിച്ചോ സുനിയെക്കുറിച്ചോ തനിക്കറിയില്ലെന്നു കാവ്യ പൊലീസിനോട് പറഞ്ഞു. സുനി ലക്ഷ്യയില്‍ വന്നോ എന്ന കാര്യവും തനിക്കറില്ല. ആക്രമിക്കപ്പെട്ട നടിയുമായി ബന്ധം വഷളായതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളായിരുന്നോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു മറുപടി.

കാവ്യ നല്‍കിയ മറുപടികള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ഉത്തരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനായി വരും ദിവസങ്ങളില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. കാവ്യയ്‌ക്കൊപ്പം അമ്മ ശ്യാമളയേയും ചോദ്യം ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News