Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനരുങ്ങുന്നു.
കേസുമായി ബന്ധപ്പെട്ട് കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്നു മനസ്സിലാക്കിയാണ് മുന്‍കൂര്‍ ജാമ്യവുമായി കാവ്യ മുന്നോട്ട് പോകുന്നത് എന്നാണ് വിവരം.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്. ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. അടിയന്തിര സ്വഭാവത്തില്‍ ജസ്റ്റിസ് ഉബൈദിന്റെ ബഞ്ചിന് മുന്നില്‍ ഇന്നു തന്നെ ഹര്‍ജി എത്തിക്കാനാണ് അഭിഭാഷകരുടെ ശ്രമം.
കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ നിര്‍ണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
അതേസമയം, സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആലുവ പൊലീസ് ക്ലബില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്.
Leave a Reply