Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: നടന്‍ ജഗദീഷിനെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു.സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങിനടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ചു അയാള്‍ വൈകാതെ നിങ്ങളുടെ സമീപമെത്തുമ്പോള്‍ സൂക്ഷിക്കണമെന്നുമായിരുന്നു ജഗദീഷിനെ ഉദ്ദേശിച്ച് ഗണേഷ്‌കുമാറിന്റെ വിമര്‍ശനം.തലച്ചിറയില്‍ സാംബവ മഹാസഭ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കവേയായിരുന്നു പേരെടുത്ത് പറയാതെയുള്ള ഗണേഷ്‌കുമാറിന്റെ വിമര്‍ശനം. പത്തനാപുരത്ത് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതപ്പെടുന്ന ജഗദീഷിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യ നടന്‍ മലയാളത്തിലുണ്ടെന്നും, ഒരുമക്കളും ചെയ്യാത്ത തരത്തില്‍ സഞ്ചയനത്തിന് മാത്രമാണ് അയാള്‍ നാട്ടിലെത്തിയതെന്നും പ്രസംഗത്തില്‍ ഗണേഷ് കുമാര്‍ പറയുന്നു.തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലനില്‍ക്കെ എതിരാളിയാകുമെന്ന് കരുതപ്പെടുന്നയാളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രസംഗം തുടര്‍ന്ന പത്തനാപുരം എംഎല്‍എ, ആ നടന്‍ അധികം വൈകാതെ നിങ്ങള്‍ക്ക് മുന്നിലുമെത്തുമെന്നും അപ്പോള്‍ സൂക്ഷിക്കണമെന്നും ഗണേഷ് പറഞ്ഞു.
Leave a Reply