Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:14 pm

Menu

Published on September 5, 2017 at 2:38 pm

കോടതി വിധിക്കും മുന്‍പ് ദിലീപ് കുറ്റവാളിയല്ല; ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച് ഗണേഷ് കുമാര്‍

kb-ganesh-kumar-visits-dileep-at-aluva-sub-jail

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍.

ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയ ഗണേഷ് കുമാര്‍, സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.എല്‍.എ എന്ന നിലയിലല്ല, ഒരു സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ കാണാനാത്തിയതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരും ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടു.

അതേസമയം ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാരംഗത്തു നിന്ന് സന്ദര്‍ശകരുടെ ഒഴുക്കാണ്. ദിലീപ് ജയിലിലായി 50 ദിവസം പിന്നിടുകയും ജാമ്യാപേക്ഷ മൂന്നാം തവണയും തിരസ്‌കരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കമുള്ളവര്‍ താരത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നത്.

തിരുവോണ നാളില്‍ നടന്‍ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കുന്ന പതിവുണ്ടെന്നും ഈ വര്‍ഷവും അതു തുടരാനാണ് സന്ദര്‍ശനമെന്നും ജയറാം വ്യക്തമാക്കി.

ഉത്രാടദിനമായ ഞായറാഴ്ചയും സിനിമാ രംഗത്തെ പിന്നണി പ്രവര്‍ത്തകരും നടന്‍മാരുമടക്കമുളള പ്രമുഖര്‍ ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. എന്നാല്‍, സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇവരാരും തയ്യാറായിരുന്നില്ല.

നേരത്തെ, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. കാവ്യയുടെ പിതാവ് മാധവനൊപ്പമാണ് ഇരുവരും ജയിലില്‍ എത്തിയത്. ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ജയിലിലായിട്ട് ഇന്ന് 57 ദിവസങ്ങള്‍ പിന്നിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News