Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വിവാഹധൂര്‍ത്തിനെതിരെ കെസിബിസി രംഗത്ത്.സമൂഹത്തിന്റെ എല്ലാ മേഖലയിലും ആര്‍ഭാടത്തിന്റെ ദൂഷ്യഫലം ഏറുകയാണ്.വിവാഹദിവസം വധു 10 പവനില്‍ കൂടുതല്‍ സ്വര്‍ണം ധരിക്കരുതെന്ന വനിതാ കമ്മീഷന്റെ നിര്‍ദേശം നടപ്പാക്കണമെന്നും കെസിബിസി അറിയിച്ചു .കത്തോക്കിലാ സഭയിൽ ആഡംബര ദേവാലയ നിർമാണത്തിനെതിരെയും കെസിബിസി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ കാര്യത്തിലും സഭ നയം വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹ ധൂർത്തിനെതിരെ ഉടൻ നിയമനിർമാണം നടത്തണമെന്നാണ് സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെടുന്നത്.ക്ഷണക്കത്തിന് 25 രൂപവരെ ചിലവാക്കിയാൽ മതിയെന്നും വിവാഹ നിശ്ചയത്തിന് ഇരു കുടുംബത്തിൽനിന്നും 50 കുടുംബങ്ങൾ മാത്രം പങ്കെടുത്താൽ മതിയെന്നും വിവാഹത്തിന് വരന്‍റെയും വധുവിന്‍റെയും ഭാഗത്തു നിന്ന് 250 പേർ മതിയെന്നും നിർദ്ദേശിച്ചിരുന്നു. വധുവിന്‍റെ വസ്ത്രത്തിന് 20000തിനായിരം രൂപവരെയും വരന്‍റെ വസ്ത്രത്തിന് 15000രൂപ വരെയുമാകാമെന്നും പന്തലിനും ഓഡിറ്റോറിയത്തിനുമായി 50000രൂപ വരെ ചെലവാക്കാമെന്നും ഇതിൽ കൂടുതൽ വരുത്തുന്ന അധിക തുകയ്ക്ക് സമാനമായ തുക പിഴയായി അടയ്ക്കണമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
Leave a Reply