Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പനിയും ശ്വസകോശ രോഗവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റക്കാരെന്നു കണ്ട ഡല്‍ഹി പോലീസിനെതിരെ നടപടികളാവശ്യപ്പെട്ട റെയില്‍ ഭവനു മുന്‍പില്‍ രാപ്പകല്‍ സമരത്തിലായിരുന്ന കെജ്‌രിവാള്‍ ചൊവ്വാഴ്ച സമരം അവസാനിപ്പിച്ചിരുന്നു.ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഭാഗികമായി സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ യശോദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ ടെസ്റ്റുകള്‍ക്ക് കെജ്‌രിവാളിനെ വിധേയമാക്കി.കുടുംബ ഡോക്ടര്‍ ബിപിന്‍ മിത്തലും അദ്ദേഹത്തോടൊപ്പമുണ്ട്.
Leave a Reply