Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ അരവിന്ദ് കെജ് രിവാള്‍ ആം ആദ്മി പാര്‍ട്ടിലേക്ക് ക്ഷണിച്ചു.ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെയാണ് അരവിന്ദ് കെജ്രിവാള്‍ വി എസ്സിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത് അഴിമതിയും വഞ്ചനയും ജനം കണ്ട് മടുത്തതിനാല്‍ പാര്‍ട്ടിക്ക് കേരളത്തിലും ഇടമുണ്ട് ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് വി.എസ് മനസിലാക്കണമെന്നും കേജരിവാള്‍ പറഞ്ഞു.ഒരു കൂട്ടം ആളുകളായി മാത്രം എഎപിയെ കാണരുത്. അഴിമതിയും വര്‍ഗീയതയുമാണ് എഎപിയുടെ ശത്രുക്കള്‍. അംബാനിമാരാണ് ഇന്ത്യ ഭരിക്കുന്നത്. രാഹുല്‍ ഗാന്ധിയായാലും നരേന്ദ്ര മോഡിയായാലും ഇതിന് മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ മുകേഷ് അംബാനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അനില്‍ അംബാനിയുടെ കമ്പനിക്കെതിരെ ഓഡിറ്റ് നടത്തി. രാഹുലും മോഡിയും അഴിമതിക്കാരാണ്. രണ്ടുപേരും വര്‍ഗീയ വാദികളുമാണെന്ന് കെജ്‌രിവാള്‍ പറയഞ്ഞു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടെങ്കിലും ആം ആദ്മിയ്ക്ക് കേരളത്തില്‍ തീര്‍ച്ചയായും ഒരിടമുണ്ട്. വിഎസ് അച്യുതാനന്ദന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ എനിക്ക് വലിയ സന്തോഷമാണ്. ഈ പാര്‍ട്ടിയിലേക്ക് ചേരാന്‍ ഞാനദ്ദേഹത്തെ ക്ഷണിക്കുന്നുവെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.
Leave a Reply