Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:08 pm

Menu

Published on September 24, 2013 at 5:06 pm

നൈറോബി: ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയാണെന്ന് ആമിന മുഹമ്മദ്

kenya-mall-attack-terrorists-included-two-or-three-americans-kenyan-foreign-minister-amina-mohamed-says

നൈറോബി: കെനിയയിലെ വെസ്റ്റ് ഗേറ്റ് ഷോപ്പിങ് മാളിലെ ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയാണെന്ന് കെനിയന്‍ വിദേശകാര്യ മന്ത്രി ആമിന മുഹമ്മദ്. ഒറ്റക്ക് ആക്രമണം നടത്താന്‍ സോമാലിയ ആസ്ഥാനമായ അല്‍ ഷബാബ് ഗ്രൂപ്പിന് സാധിക്കില്ല. മാളിലെ ആക്രമണം ആഗോള ഭീകരവാദത്തിന്റെ ഭാഗമായാണ് നടന്നത്. ഒരു വനിത അടക്കം 20 ആയുധധാരികളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും ആമിന വ്യക്തമാക്കി.നേരത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഷബാബ് ഏറ്റെടുത്തിരുന്നു.2012 ഫെബ്രുവരിയില്‍ ഇരുസംഘടനകളും പരസ്പരം സഹകരിക്കുന്നതായി അല്‍ ഖാഇദയും അല്‍ ഷബാബും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു ചാനല്‍ അഭിമുഖത്തില്‍ സഹകരണം സംബന്ധിച്ച് അല്‍ ഷബാബ് കമാന്‍ഡര്‍ അബു ഉമര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇതാണ് ആക്രമണത്തിന് പിന്നില്‍ അല്‍ ഖാഇദയാണെന്ന സ്ഥിരീകണത്തില്‍ കെനിയന്‍ സര്‍ക്കാറിനെ എത്തിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് ആയുധധാരികള്‍ നൈറോബിയിലെ ഷോപ്പിങ് മാളിലേക്ക് ഇരച്ചുകയറി തുരുതുരാ വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ 69 പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News