Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :നിയമസഭാ തിരഞ്ഞെടുപ്പിന്റൈ തിയതി പ്രഖ്യാപിച്ചു.കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 16ന് നടക്കും. 19നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. നിയമസഭയുടെ കാലാവധി മെയ് 31നാണ് അവസാനിക്കുക.അസമില്‍ ഏപ്രില്‍ 4, 11 തിയ്യതികളില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കും.പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 4, 11,17,21,25,30, മെയ് അഞ്ച് എന്നീ തിയ്യതികളിലായി ഏഴ് ഘട്ടമായി നടക്കും.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് മെയ് 16ന് തന്നെയാണ്.കേരളത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 22 ആണ്. സൂക്ഷ്മ പരിശോധന ഏപ്രില്‍ 30നാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. വോട്ടെടുപ്പില്‍ നോട്ടയ്ക്ക് പ്രത്യേകമായി ചിഹ്നം നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ അവസാന ഭാഗത്താണ് നോട്ടയുടെ ചിഹ്നം. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ചേര്‍ക്കും.ഓരോ ജില്ലയിലും അഞ്ച് നിരീക്ഷകര്‍ വീതമുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര പോലീസും വാഹനങ്ങളും കമ്മീഷന്‍ അനുവദിക്കും. നിരീക്ഷണ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനമുണ്ടായിരിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കും.
Leave a Reply