Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.2016–17ലെ ബജറ്റ് പൂര്‍ണമായി പാസാക്കുകയാണ് നവംബര്‍ 10 വരെയുള്ള തീയതികളില്‍ 29 ദിവസമായി ചേരുന്ന സഭയുടെ പ്രധാന കാര്യപരിപാടി. ധനവിനിയോഗ ബില്‍ ചര്‍ച്ച 27നും ഉപധനാഭ്യര്‍ഥന ചര്‍ച്ച 31നും നടക്കും. ബജറ്റിലെ ധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൌദ്യോഗിക കാര്യങ്ങള്‍ക്കായി അഞ്ചുദിവസവും മാറ്റിവച്ചിട്ടുണ്ട്.സമ്മേളനത്തിനെത്തുക. അതോടൊപ്പം തന്നെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി, ജനസൗഹാർദ സർക്കാർ ആശുപത്രികൾ, സമഗ്രവിദ്യാഭ്യാസ നവീകരണ പദ്ധതി, ശുചിത്വ കേരളമെന്ന ലക്ഷ്യത്തിലെത്താൻ മാലിന്യസംസ്കരണം – കൃഷി വികസനം – ജലവിഭവസംരക്ഷണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ഹരിതകേരളം പദ്ധതി എന്നിവ സമയബന്ധിതമായി നടപ്പിലാക്കാനുള്ള പ്രഖ്യാപനം കേരളം ഹൃദയത്തിലേറ്റുവാങ്ങിയതിന്റെ ആത്മവിശ്വാസവും ഭരണപക്ഷത്തിനുണ്ട്.
Leave a Reply