Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനെന്ന് കോടതി.കൊലപാതകം ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എല്ലാകുറ്റങ്ങളും തെളിഞ്ഞതായാണ് കോടതിയുടെ വിലയിരുത്തല്‍. ശിക്ഷ നാളെ പ്രഖ്യാപിക്കും. സംഭവം നടന്ന് ഒരുവർഷത്തിന് ശേഷമാണ് തൃശൂർ അഡിഷണൽ സെഷൻസ്കോടതി വിധി പറഞ്ഞത്. ശോഭ സിറ്റിയിലെ താമസക്കാരനും ബിസിനസുകാരനുമായ മുഹമ്മദ് നിഷാം (38) കഴിഞ്ഞ ജനുവരി 29ന് ചന്ദ്രബോസിനെ ആക്രമിച്ചു കൊന്നു എന്നാണു കേസ്. നിസാമിനെതിരെ ഒമ്പത് കുറ്റങ്ങൾളാണ് കോടതിയിൽ തെളിഞ്ഞിരിക്കുന്നത്.ഗേറ്റ് തുറക്കാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ജീവനക്കാരന്‍റെ മരണത്തില്‍ കലാശിച്ചത്. ആഡംബര കാറായ ഹമ്മര്‍ കൊണ്ടിടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് കാര്‍ ഡ്രൈവ് ചെയ്യിച്ചതുള്‍പ്പെടെ നിരവധി വിവാദങ്ങളുടെ തോഴനായിരുന്ന നിഷാമിന്‍റെ സാമ്രാജ്യത്തിന്‍റെ വേരുകള്‍ ദുര്‍ബലമായതും ചന്ദ്രബോസിന്‍റെ മരണത്തോടെയായിരുന്നു. കഴിഞ്ഞ 11നാണ് കേസില്‍ അന്തിമ വാദം പൂര്‍ത്തിയായത്.
Leave a Reply