Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 8:10 pm

Menu

Published on September 7, 2014 at 1:19 pm

സമൃദ്ധിയുടെ നിറവില്‍ മലയാളികള്‍ക്ക് ഇന്ന് തിരുവോണം

kerala-celebrate-onam-in-today

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു.  ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും പൂത്തിരി കത്തിച്ച് പൂക്കളമിട്ടും ഓണക്കോടിയുടുത്തും സമൃദ്ധമായ സദ്യയൊരുക്കിയും മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു.മലയാളിയുടെ വീട്ടുമുറ്റങ്ങള്‍ പൊന്നോണവട്ടത്തിന്റെ ആഘോഷങ്ങളിള്‍ ലയിച്ചുകഴിഞ്ഞു. പൂക്കളം തീര്‍ക്കുന്നതിന്റെയും സദ്യവട്ടം ഒരുക്കുന്നതിന്റെയും തിരക്കിലാണ് എല്ലാവരും. ഓണക്കളികളും കലാപരിപാടികളും നാടെങ്ങും പൊടിപൊടിക്കുന്നു. തുമ്പിതുള്ളലും ഊഞ്ഞാലാട്ടവും കാല്‍പ്പന്തുകളിയും പുലികളിയുമൊക്കെയായി.ഓണത്തിന്റെ അവസാനവട്ട ഒരുക്കത്തിനായി ഉത്രാട ദിനം ഓടി തീർക്കുകയായിരുന്നു മലയാളികൾ. പച്ചക്കറി,  പലചരക്ക്, തുണിക്കടകളിലൊക്കെ  വന്‍ തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ പിറവി തൃക്കാകര ക്ഷേത്രത്തില്‍ നിന്നാണെന്നാണ് ഐതിഹ്യം. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ഇവിടെ വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ തന്നെ തിരുവോണ ദിവസം വന്‍ ഭക്തജന തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.പതാളത്തിലെക്ക് മഹാബലിയെ തിരുവോണ ദിവസം വാമനന്‍ തിരികെ കൂട്ടികൊണ്ടുവരുന്ന ചടങ്ങാണ് ഇവിടെ പ്രധാനം.ഈ  ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്ത ജനങ്ങള്‍ ഇവിടെ എത്താറുണ്ട്. മഹാബലിയെ വരവേല്‍ക്കുന്ന ചടങ്ങിന്  ശേഷം വിഭവ സമൃദ്ധമായ തിരുവോണ സദ്യയും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News