Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മൃതദേഹം ദഹിപ്പിക്കുന്നതിന് ഓരോ രൂപതയ്ക്കും അംഗീകാരം നല്‍കാമെന്ന് സീറോ മലബാര്‍ സിനഡ്. പ്രത്യേക സാഹചര്യങ്ങളിൽ മൃതദേഹം ദഹിപ്പിക്കുന്നതിന് ആദ്യമെ അനുമതിയുണ്ടായിരുന്നു. പക്ഷേ ഇതിന് പ്രത്യേക അനുവാദം ലഭിക്കണം. മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുക എന്ന ബൈബിള്‍ വചനം അടിസ്ഥാനമാക്കിയാണ് ക്രൈസ്തവര്‍ മണ്ണില്‍ ശവമടക്കുന്ന പാരമ്പര്യം പിന്തുടരുന്നത്. പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്ന രീതി വ്യാപകമായി. ഇതിന് പ്രത്യേക ക്രിമറ്റോറിയങ്ങളും പലയിടത്തുമുണ്ട്.അടുത്ത കാലത്തായി കേരളത്തിലും ഈ ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. അതേസമയം . ശവസംസ്‌കാര കർമ്മങ്ങളിൽ അനുഷ്ഠിക്കേണ്ട പ്രാർത്ഥനകളും കർമ്മങ്ങളും മാറ്റമില്ലാതെ തുടരുമെന്ന് സിനഡ് അറിയിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിലാണ് ഇക്കാര്യം തീരുമാനിച്ചത്.
Leave a Reply