Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 9:49 pm

Menu

Published on April 7, 2015 at 9:40 am

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

kerala-hartal-tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകളും തൊഴിലാളി യൂണിയനുകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. റബ്ബര്‍ കൃഷിമേഖലയിലടക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്ന കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി ഹർത്താലിൽ പങ്കുചേരുന്നത്.തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിരക്ക് കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയും തീരദേശ ജനതയ്ക്ക് ഭീഷണിയായ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുക, പരമ്പരാഗത മല്‍സ്യബന്ധനത്തിന് വിഘാതമുണ്ടാക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കുക, സി.ആര്‍.ഇസഡ് നിയമം മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടുനിര്‍മിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റം വരുത്തുക, ആഴക്കടല്‍ മല്‍സ്യബന്ധനത്തിനു പോവുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം തിരുത്തുക, മല്‍സ്യബന്ധനത്തിനായി പ്രത്യേകം മണ്ണെണ്ണ ക്വാട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തീരദേശ മേഖല മുന്നോട്ടുവെക്കുന്നത്.ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളികളും ഹർത്തലിൽ  പങ്കുചേരുന്നുണ്ട്.സി.പി.എമ്മുള്‍പെടെയുളള രാഷ്ട്രീയപ്പാര്‍ട്ടികള്‍  പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

Comments are closed.

More News