Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:00 pm

Menu

Published on April 8, 2014 at 5:12 pm

കേരളം തീവ്രവാദികളുടെ നഴ്‌സറിയെന്ന് മോഡി

kerala-has-become-nursery-of-terrorism-said-modi

കാസര്‍കോട് : കേരളം തീവ്രവാദികളെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന നഴ്‌സറിയായെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി.കാസര്‍കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.വിനോദസഞ്ചാരത്തിന് പേര് കേട്ട കേരളം ഇപ്പോള്‍ ഭീകരവാദികളെ പരിപാലിക്കുന്ന നാടായി മാറിയെന്നും മോഡി ആരോപിച്ചു.പ്രവാസികളുടെ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ കേന്ദ്ര മന്ത്രി എകെ ആന്റണിയോ കോണ്‍ഗ്രസോ ഒന്നും ചെയ്യുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കനത്ത അനാസ്ഥയാണ് കാണിയ്ക്കുന്നത്. പാക് സേന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയിട്ടും ഒന്നും മിണ്ടാന്‍ തയ്യാറാകാത്ത ആളാണ് എകെ ആന്റണി. കേരളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ മറീനുകള്‍ ഇപ്പോള്‍ ഏത് ജയിലിലാണ് കഴിയുന്നതെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയും പറയണമെന്ന് മോഡി ആവശ്യപ്പെട്ടു.മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്തെത്തിയ മോഡി  അവിടെ നിന്നും ഹെലികോപ്റ്റര്‍ മുഖേന 11.30ഓടെ കാസര്‍ക്കോടെത്തി. മുന്‍സിപ്പില്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ ലക്ഷകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News