Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:53 am

Menu

Published on November 17, 2014 at 5:15 pm

സംസ്ഥാന സ്കൂൾ കായിക മേള മാറ്റിവെച്ചു

kerala-state-schools-athletics-meet-postponed

തിരുവനന്തപുരം: വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു. കായികാധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നടപടി. അഞ്ഞൂറില്‍ താഴെ കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളില്‍ കായിക അധ്യാപകരായി ഭാഷാധ്യാപകരെ നിയമിക്കാനുള്ള നീക്കമാണ് കായികാധ്യാപകരുടെ പ്രതിഷേധത്തിന് കാരണം.കായികാധ്യാപകരും കായികവിദ്യാര്‍ഥികളും തുടരുന്ന സമരത്തിന് എസ്.എഫ്.ഐ, എ.ബി.വി.പി. തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ, സമരം കൂടുതല്‍ ശക്തമായി.ഈ വ്യാഴാഴ്ചയാണ് കായിക മേള നടത്താൻ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Loading...

Comments are closed.

More News