Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേരളത്തില്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന സപ്ലൈകോ നിര്‍ത്തിവച്ചു.വില്‍പന നിര്‍ത്താന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബാണ് ഉത്തരവിട്ടത്. അനുവദനീയമായതിലും കൂടുതൽ രാസവസ്തുവിന്റെ സാന്നിധ്യം മാഗിയിൽ കലർന്നിട്ടുണ്ടെന്ന ആരോപണത്തിൽ വ്യക്തത വരും വരെയാണ് തീരുമാനം.നിലവില്‍ സ്‌റ്റോക്ക് ഇരിക്കുന്ന മാഗി തിരിച്ചെടുക്കാനും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച അമിതാബ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ക്കെതിരെ കേസെടുക്കാമെന്ന കോടതി നിര്‍ദ്ദേശം വന്നതിന് പിന്നലെയാണ് കേരളത്തില്‍ വില്‍പ്പന നിര്‍ത്തിയത്.യു.പിയില്‍ നിന്ന് ശേഖരിച്ച മാഗി നൂഡില്‍സിലാണ് ലെഡ്‌ഡിന്റെയും അജിനോമോട്ടയുടെയും സാന്നിധ്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് എല്ലാ സംസ്‌ഥാനങ്ങളില്‍ നിന്നും മാഗി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്.1,500 കോടിയോളം രൂപയാണ് മാഗി വിൽപ്പനയിലൂടെ നെസ്‌ലേ ഇന്ത്യയ്ക്ക് പ്രതിവർഷം ലഭിച്ചിരുന്നത്. എന്നാൽ വിവാദത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി നടത്തിയ പരിശോധനയിൽ രാജ്യത്ത് മാഗി നൂഡിൽസിന്റെ വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗളൂരുവിൽ 40 ശതമാനവും കൊൽക്കത്തയിൽ 30 ശതമാനവും അഹമ്മദാബാദിൽ 10 ശതമാനം വരെ ഇടിവും ഉണ്ടായതായി കച്ചവടക്കാർ പറയുന്നു.
–
–