Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരോട് മോശമായി പെരുമാറിയെന്നാരോപിച്ച് കേരള സ്‌ട്രേക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.നെടുമ്പാശേരി വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്ത് .സിസിഎൽ മാച്ചിനായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന താരങ്ങളെയാണ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടത്. എയര്‍ഹോസ്റ്റസ് സുരക്ഷ കരുതല്‍ വിവരിക്കുമ്പോള്‍ സെലിബ്രേറ്റി ടീം ആംഗങ്ങള്‍ കൈയ്യടിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.ഇതില്‍ ക്ഷുഭിതയായ എയര്‍ഹോസ്റ്റസുമാര്‍ ക്യാപറ്റനെ പരാതി അറിയിക്കുകയും ക്യാപ്റ്റന്‍ ടീം അംഗങ്ങളോട് വിശദീകരണം ചോദിക്കുകയും ആയിരുന്നു.എന്നാൽ ഇതേകുറിച്ച് താരങ്ങള്‍ക്ക്പറയാനുള്ളത് മറ്റൊന്നാണ്.തങ്ങളെ ക്യാപ്‌ടന്‍ ചോദ്യം ചെയ്‌തത് ഇഷ്‌ടപ്പെടാതിരുന്ന താരങ്ങള്‍ വിമാനത്തില്‍ നിന്നും ഇറങ്ങി വരുകയായിരുന്നു എന്നാണ് സിസിഎല്‍ ടീം അധികൃതര്‍ പറയുന്നത്.
Leave a Reply