Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 3:26 am

Menu

Published on March 30, 2019 at 4:45 pm

കനത്ത ചൂടിൽ കേരളം ; 110 പേർക്ക് സൂര്യഘാതം

kerala-sun-burn-hot-summer

തിരുവനന്തപുരം: വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ കനത്ത ചൂട് തുടരുമെന്നു കാലാവസ്ഥാ വകുപ്പ്. ചൂട് ശരാശരിയിൽ നിന്നു 3 ഡിഗ്രി വരെ ഉയർന്നേക്കാം. ദുരന്തനിവാരണ അതോറിറ്റി നാളെ വരെ അതീവജാഗ്രതാ നിർദേശം നൽകി. ഈ ദിവസങ്ങളിൽ സ്കൂൾ, കോളജ് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.

സംസ്ഥാനത്ത് ഇന്നലെ 109 പേർക്കു സൂര്യാതപത്തിൽ പൊള്ളലേറ്റു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ– 27. മറ്റു ജില്ലകളിൽ സൂര്യാതപമേറ്റവർ– കോഴിക്കോട് (18), കൊല്ലം (15), എറണാകുളം (14), കോട്ടയം (10), തൃശൂർ (9), കണ്ണൂർ (8), പാലക്കാട് (5), ഇടുക്കി (3), മലപ്പുറം (1). ആലപ്പുഴ മാന്നാറിൽ സൂര്യാതപമേറ്റു പോത്ത് ചത്തു. തൃശൂരിൽ ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാരനും കോട്ടയത്ത് 12 വയസ്സുകാരനും പൊള്ളലേറ്റു.

കോട്ടയം ജില്ലയിൽ മണർകാട് മോവിൻ തോമസ്(12), ചങ്ങനാശേരി തൃക്കൊടിത്താനത്ത് രാജു(56), പാലായിലെ എബി(29), പാമ്പാടി സുന്ദർ രാജ്(41), മണർകാട് അജിത്ത് (35), കുമരകം തങ്കമ്മ(72), മീനച്ചിൽ തിടനാട് അനീഷ് മോൻ(39), കാഞ്ഞിരപ്പള്ളി പട്ടിമറ്റം തകടിയേൽ പ്രശോഭ് എസ് നായർ (32), കോരൂത്തോട് പേണ്ടാനത്ത് ജോസഫ് (67), കറുകച്ചാൽ പറമ്പത്ത് പി.കെ.സജികുമാർ (54) എന്നിവർക്കാണ് സൂര്യാതപം ഏറ്റത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News