Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 9:12 pm

Menu

Published on February 1, 2014 at 1:34 pm

ടി.പി കേസ് പ്രതികളെ കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശിച്ചു

kodiyeri-balakrishnan-visited-tp-case-accused-in-viyyur-jail

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അവരെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം സി.പി.എം ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സി.പി.ഐ.എം നേതാവ് പി. ജയരാജനും എം.എല്‍.മാരായ സി.രവീന്ദ്രനാഥ്, ബി.ഡി.ദേവസി, ബാബു എം.പാലിശേരി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.ടി.പി വധക്കേസ് പ്രതികളും മനുഷ്യരാണ്. മഹാത്മ ഗാന്ധിയെ വധിച്ച ഗോഡ്‌സെയോട് പോലും കാണിക്കാത്ത അനീതിയാണ് ടിപി കേസിലെ പ്രതികളോട് ജയിലില്‍ കാണിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.ഇതൊക്കെ ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. ആരാണ് മര്‍ദിക്കാന്‍ നിര്‍ദേശിച്ചതെന്ന് പുറത്തു വരണം. ഇതില്‍ ആഭ്യന്തര മന്ത്രിക്ക് അറിവില്ലെന്ന്  ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹമാണ്. സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണം. മനുഷ്യാവകാശ കമീഷന്‍ ജയില്‍ സന്ദര്‍ശിക്കണം. ജയിലറ കൊലയറയാക്കരുത്.ഒമ്പത് പേരേയും കണ്ടതായും സി.സി ടി.വിയുള്ള മുറിയിലായിരുന്നു സന്ദര്‍ശനമെന്നും കോടിയേരി പറഞ്ഞു. ടി.പി വധക്കേസ് പ്രതികളെന്ന നിലക്ക് മാത്രമല്ല, ജയിലില്‍ മര്‍ദനം നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന നിലക്ക് കൂടിയാണ് പാര്‍ട്ടി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജയില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് ടി.പിവധക്കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ വിയ്യൂര്‍ പോലീസ് കേസെടുത്തിരുന്നു. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ജയിലിലെ അച്ചടക്കം പാലിക്കുന്നില്ലെന്നും ജയില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.എന്നാല്‍ തങ്ങളെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പറയുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ജയിലിലെത്തിച്ച പ്രതികളെ ജയില്‍ വാര്‍ഡന്‍മാരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News