Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളിൽ ഇന്ന് മുതൽ ബസ് ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നു. യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന അധിക ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുവേണ്ടിയാണ് ചാര്‍ജ് വര്‍ധന. കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി മുതലുള്ള എല്ലാ ബസുകളിലും ഇത് ബാധകമായിരിക്കും. ഒരേ സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സിയിലെ ഓര്‍ഡിനറിയിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത നിരക്കിലാണ് ചാര്‍ജ് ഈടാക്കുക. 15 മുതല്‍ 24 രൂപ വരെ ഒരു രൂപയും, 25 മുതല്‍ 49 വരെ രണ്ട് രൂപയും , 50 രൂപ മുതല്‍ 74 രൂപ വരെ മൂന്ന് രൂപയും , 75 മുതല്‍ 99 വരെ നാല് രൂപയും , 100 രൂപ മുതല്‍ മുകളിലോട്ട് പത്ത് രൂപ നിരക്കിലുമാണ് സെസ് ഈടാക്കുന്നത്. പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുന്നതിനായിട്ടാണ് വീണ്ടും ഇന്‍ഷുറന്‍സ് സെസ് ഏര്‍പ്പെടുത്തിയത്. ഇതിനുവേണ്ടി നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് നേരത്തേ അംഗീകാരം നേടിയിരുന്നു.
Leave a Reply