Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: കെഎസ്ആർടിസിയിലെ 1,565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാനുള്ള സമയപരിധി സുപ്രീം കോടതി ജൂൺ 30 വരെ നീട്ടി. പിരിച്ചുവിടാൻ കഴിഞ്ഞ മാസം 30 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്.
ഹൈക്കോടതി വിധിക്കെതിരെ കെഎസ്‍ആർടിസി നൽകിയ ഹർജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കി. തൊഴിലാളി യൂണിയൻ ശക്തമായതിനാൽ സ്ഥിരജീവനക്കാർ അവധിയെടുക്കുന്നതു പതിവാണെന്നും താൽക്കാലിക ഡ്രൈവർമാരില്ലെങ്കിൽ ഷെഡ്യൂൾ മുടങ്ങുമെന്നും കെഎസ്‍ആർടിസി വാദിച്ചു.
താൽക്കാലിക നിയമനങ്ങൾക്കു തടസ്സമില്ലെങ്കിലും 180 ദിവസം പൂർത്തിയാക്കിയ എംപാനൽ ഡ്രൈവർമാർ തുടരുന്നത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും തുടർനടപടികൾ ഗതാഗത വകുപ്പും കെഎസ്ആർടിസി മാനേജ്മെന്റും ചർച്ച നടത്തി തീരുമാനിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
Leave a Reply