Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണ ഓണമില്ല. സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫയലുകള്‍ ധനകാര്യവകുപ്പ് തിരിച്ചയച്ചതോടെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹായം അഭ്യര്‍ഥിക്കാനാണ് ഗതാഗത മന്ത്രിയുടെ തീരുമാനം. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
എംപാനലുകാര്‍ക്കടക്കം ശമ്പളം കൊടുക്കണമെങ്കില്‍ 82 കോടിയോളം രൂപ വേണം. സര്‍ക്കാര്‍ നല്‍കിയ 16 കോടിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് അടയ്ക്കാതെ മിച്ചം പിടിച്ച 20 കോടിയും ചേര്‍ത്ത് 36 കോടിയേ കൈവശമുള്ളു. ദിവസവരുമാനം കൂടി ചേര്‍ത്ത് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമെങ്കിലും ശമ്പളം കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രളയം കാരണം വരുമാനം കുറഞ്ഞതിനാല്‍ ശമ്പളത്തിനായി 50 കോടി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടെങ്കിലും അത് തള്ളുകയായിരുന്നു. ഓണം ആനുകൂല്യങ്ങള്‍ക്കായി 43 കോടിയും ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ക്കായി പത്തുകോടിയും ആവശ്യപ്പെട്ടുള്ള ഫയലുകളും ധനകാര്യവകുപ്പ് തിരിച്ചയച്ചു. ശമ്പളം വൈകുന്നതിനെതിരെ തൊഴിലാളി യുണിയനുകള്‍ പ്രതിഷേധം ശക്തമാക്കി.
സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഓണ ആനുകൂല്യങ്ങള്‍ പൂര്‍ണമായും മുടങ്ങും. ഇതിനിടെ സാധാരണതൊഴിലാളികള്‍ ശമ്പളം കിട്ടാതെ വലയുമ്പോള്‍ വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് മാത്രം ഒന്നേകാല്‍ ലക്ഷത്തോളം രൂപ ശമ്പളം കൊടുത്തതും വിവാദമായി. പൊലീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നയാളായതുകൊണ്ടാണ് ശമ്പളം കൊടുത്തതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
Leave a Reply