Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:07 am

Menu

Published on October 17, 2014 at 3:27 pm

കെ.എസ്.ആര്‍.ടി.സി പണിമുടക്കിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

ksrtc-staff-plan-strike-on-august-27

തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിക്കാനിരിക്കെ സമരത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഏർപ്പെടുത്തുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ,സമരത്തില്‍ പങ്കെടുക്കുന്ന എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 24നും ആഗസ്റ്റ് 26നും ഗതാഗതമന്ത്രി വിളിച്ച അനുരഞ്ജന ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കുക, സ്ഥലംമാറ്റത്തിലെ അഴിമതി അവസാനിപ്പിക്കുക, പെന്‍ഷനും ശമ്പളവും യഥാസമയം വിതരണം ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. വിവിധ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള സമരത്തില്‍ സി.ഐ.ടി.യു മാത്രമാണ് പങ്കെടുക്കുന്നത്. തൊഴില്‍ വിഷയങ്ങള്‍ സംബന്ധിച്ച് നേരത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെന്ന് ആരോപിച്ചാണ് സമരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News