Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്∙ മലബാറിൽ കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരം. തിരുവനന്തപുരത്ത് സമരം ചെയ്ത ജീവനക്കാരെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് സമരം നടക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം ജില്ലകളിൽ സർവീസുകള്‍ തടസ്സപ്പെട്ടു.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ ഡ്രൈവർമാർ റോഡിൽ നിർത്തിയിട്ടു. തമ്പാനൂരിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ ബസുകൾ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുകയാണ്. കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുന്നതിനെതിരെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസ് സർവീസ് നിർത്തിവച്ചു. ഇതിനിടെ സമരക്കാർക്കു നേരെ പൊലീസ് കയ്യേറ്റം നടന്നെന്നാണു പരാതി. കൊട്ടാരക്കരയിലും ബസുകൾ ജീവനക്കാർ തടഞ്ഞിട്ടു. പ്രതിഷേധത്തെ തുടർന്ന്, കെഎസ്ആർടിസി ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുന്നതു നീട്ടിവച്ചു.
Leave a Reply