Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 6:33 am

Menu

Published on August 26, 2016 at 4:45 pm

കോഴിക്കോട്ടെ പ്രമുഖ ഷോപ്പിംഗ് മാളിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

lady-committed-suicide-from-thondayad-shopping-mall

കോഴിക്കോട്: ഷോപ്പിംഗ് മാളിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂര പീഡനത്തിനെ തുടർന്നാണ് ആത്മഹത്യ. രണ്ടു വർഷം പ്രണയിച്ച യുവാവ് അവഗണിച്ചപ്പോൾ വീടിനു മുന്നിൽ സത്യാഗ്രഹമിരുന്നു നേടിയ പ്രണയസാഫല്യത്തിന് ദാരുണ അന്ത്യം. വിവാഹ ശേഷവും അവഗണനയും പീഡനവും തുടർന്നതിനാലാണ് യുവതി തൊണ്ടയാടുള്ള ഷോപ്പിംഗ് മാളിൽ നിന്നും ചാടി ഇന്നുച്ചയ്ക്ക് ആത്മഹത്യ ചെയ്തത്. കോഴിക്കോട് പാവങ്ങാട് സ്വദേശിയായ അൻസ (22) മാളിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മാളിക്കടവ് സ്വദേശി അജന്ത ദാസുമായി അൻസയുടെ വിവാഹം. ബാംഗ്ലൂർ ഇൻഡിഗോയിൽ ജോലിക്കിടെയായിരുന്നു പ്രണയം. പ്രണയിച്ചു കുറച്ചു നാളുകൾക്ക് ശേഷം തന്നെ അജന്തദാസ് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ബാംഗ്ലൂർ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് വരികയായിരുന്നു. അൻസ വിവാഹത്തിനായി നിർബന്ധിച്ചപ്പോളും അജന്തദാസ് ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് അൻസ അജന്തദാസിന്റെ വീട്ടുകാരെ കണ്ട് വിവാഹം കഴിപ്പിച്ചു തന്നില്ലെങ്കിൽ വീടിനു മുന്നിൽ സത്യാഗ്രഹമിരിക്കുമെന്നു ഭീഷണി മുഴക്കി. അങ്ങനെ ഏറു വീട്ടുകാരും തമ്മിൽ സംസാരിച്ച് ഫെബ്രുവരിയിൽ വിവാഹം കഴിപ്പിക്കുകയായിരുന്നു. എന്നാൽ വിവാഹ ശേഷവും അജന്തദാസ് അവഗണ തുടർന്നു. അൻസയുടെ കുട്ടികൾ വേണമെന്ന ആഗ്രഹത്തിന് 3 വർഷത്തെ ഇടവേളയുമിട്ടു. വീട്ടിൽ നിരന്തരം തർക്കങ്ങളും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. അൻസയ്ക്ക് പലപ്പോഴും ഭക്ഷണം നല്കാറില്ലെന്നും, ഗ്യാസ് തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം അൻസ വീട്ടിൽ വിളിച്ച് തന്നെ ഭർതൃവീട്ടുകാർ കൊല്ലുമെന്ന് ഭയക്കുന്നതായി പറഞ്ഞിരുന്നു. ഇന്നലെ അജന്തദാസ് നാട് വിടാനായി പാസ്‌പോർട്ടും മറ്റു സാധനങ്ങളും ബാഗിലാക്കി വെച്ചിരുന്നു. അൻസയോട് തന്റെ വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കൂടെ വീട്ടിൽ തങ്ങാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച അൻസ പതിവ് പോലെ രാവിലെ ജോലിക്കായി ഇറങ്ങുകയായിരുന്നു. ഉച്ചയോടെയാണ് മാളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News