Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡിന് കിഴക്കന്‍ തീരത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. . റിക്ടര്‍ സ്‌കേലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജിസ്‌ബോണ്‍ ദ്വീപിന് 200 കിലോമീറ്റര്‍ കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. . നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലിനു 35 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം .ഭൂകമ്പ സാധ്യത ഏറിയ ‘റിങ് ഓഫ് ഫയര്‍’ മേഖലയില്‍ പെടുന്നതാണ് ന്യുസിലാന്‍ഡ്. പ്രതിവര്‍ഷം 20,000 ഓളം ഭൂചലനങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Leave a Reply