Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:06 pm

Menu

Published on April 24, 2014 at 11:15 am

ഇടുക്കിയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ

ldf-hartal-in-idukki-today

തൊടുപുഴ:ഇടുക്കി ജില്ലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതിനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്.രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. ഭൂപടം പ്രസിദ്ധീകരിച്ച ശേഷം പരിശോധിക്കാൻ കർഷകർക്ക് അവസരം നൽകുക,സർവകക്ഷി യോഗം വിളിക്കുക,പരാതി പരിഹരിച്ചതിനു ശേഷം അന്തിമ വിജ്ഞാപനം ഇറക്കുക എന്നീ ആവശ്യങ്ങളാണ് എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്. പാൽ,പത്രം,ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Loading...

Comments are closed.

More News