Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:19 am

Menu

Published on March 21, 2014 at 3:22 pm

യുഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചെന്ന് സരിത

ldf-leader-had-approached-me-saritha

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍. എന്നാല്‍ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ സരിത തയ്യാറായില്ല.തന്നെ മഹാകള്ളിയെന്ന് വിശേഷിപ്പിച്ച വിഎസ് അച്യുതാനന്ദന്‍ കോടികളുടെ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന സ്വന്തം മകന്റെ കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തണമെന്നും സരിത ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി കെസി വേണുഗൊപാലിനൊപ്പം തന്രെ ഫോട്ടോ കൂടി ചേര്‍ത്ത് പോസ്റ്റര്‍ ഒട്ടിച്ചതിനെതിരെ പരാതി നല്‍കുമെന്ന് സരിത വ്യക്തമാക്കി. തന്നെയും വേണുഗോപാലിനെയും ചേര്‍ത്ത് അപവാദ പ്രചരണം നടക്കുന്നതായി അവര്‍ ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News