Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടൺ: സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ അൽക്വയ്ദ നേതാവ് മുഹ്സിൻ അൽ ഫദ്‌ലി കൊല്ലപ്പെട്ടു.സിറിയയിലെ സർമാതയിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നതിനടെയാണ് ഇയാൾക്കു നേരെ വ്യോമാക്രമണമുണ്ടായത്.പെന്‍റഗണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്ന ചുരുക്കം അൽഖൈ്വദ നേതാക്കളിലൊരാളായിരുന്നു മുഹ്‌സിൻ ഫദ്‌ലി.ഏഴ് മില്യൺ ഡോളറാണ് യു.എസ് സർക്കാർ ഫദ്‌ലിയുടെ തലയ്ക്ക് വിലയിട്ടിരുന്നത്. ഫ്രഞ്ച് കപ്പലിനു നേരെയും കുവൈത്തിൽ യുഎസ് മറീനുകൾക്കുനേരെയും നടന്ന ആക്രമണത്തിൽ ഫദ്‌ലിയ്ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾക്കെതിരെ പോരാടാൻ രൂപീകരിച്ച ഖൊറസാൻ ഗ്രൂപ്പിന്റെ നേതാവുകൂടിയായിരുന്നു ഫദ്‌ലി.
Leave a Reply